news-photo

തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്‌നേഹോപഹാരം സമർപ്പിക്കുന്നു.

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് സ്വീകരണം നൽകി. തിരുവെങ്കിടാചലപതി ക്ഷേത്രം തന്ത്രി കൂടിയാണ് ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്. സ്വീകരണ സമ്മേളനം ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തന്ത്രിക്ക് സ്‌നേഹോപഹാര സമർപ്പണവും മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. തന്ത്രിയെ ക്ഷേത്ര കവാട പരിസരത്ത് നിന്ന് സ്വീകരിച്ച് തിരുവെങ്കിടാചലപതി ക്ഷേത്രത്തിലേക്ക് ആനയിച്ച ശേഷം സരസ്വതി മണ്ഡപ ഹാളിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി പ്രഭാകരൻ മണ്ണൂർ അദ്ധ്യക്ഷനായി. ബാലൻ വാറണാട്ട് ആമുഖ പ്രസംഗം നടത്തി. ഭാരവാഹികളായ സേതു തിരുവെങ്കിടം, ജോതിദാസ് ഗുരുവായൂർ, ശിവൻ കണിച്ചാടത്ത്, ബിന്ദു നാരായണൻ, ഹരി പെരുവഴികാട്ടിൽ, രാജൂ കൂടത്തിങ്കൽ, മാനേജർ.പി.രാഘവൻ നായർ എന്നിവർ സംസാരിച്ചു. ഉണ്ണിക്കൃഷ്ണൻ കാഞ്ഞുള്ളി, വി. ബാലകൃഷ്ണൻ നായർ, ഹരി വടക്കൂട്ട്, കെ. ദേവീദാസൻ നായർ, സുരേന്ദ്രൻ മൂത്തേടത്ത് എന്നിവർ നേതൃത്വം നൽകി.