 ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മാലിന്യം സംസ്‌കരിക്കുന്നതിന് നഗരസഭ തയ്യാറാക്കിയ എയറോബിക് പ്ലാന്റ് വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മാലിന്യം സംസ്‌കരിക്കുന്നതിന് നഗരസഭ തയ്യാറാക്കിയ എയറോബിക് പ്ലാന്റ് വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് നഗരസഭ തയ്യാറാക്കിയ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നടത്തി. 20 തുമ്പൂർമുഴി മോഡൽ എയറോബിക് ബിന്നുകൾ ഉൾപ്പെടുന്ന കമ്പോസ്റ്റ് പ്ലാന്റാണ് സ്ഥാപിച്ചത്. 63 ലക്ഷം രൂപയുടെ പദ്ധതിയാണ് ക്ഷേത്രത്തോടനുബന്ധിച്ച് നഗരസഭ നടപ്പിലാക്കുന്നത്. എയറോബിക് പ്ലാന്റിനിനായി 18 ലക്ഷം രൂപയാണ് ചെലവായത്.
ക്ഷേത്രപരിസരത്ത് ദൈനംദിനം അടിഞ്ഞുകൂടുന്ന ജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും പ്ലാന്റിൽ ശാസ്ത്രീയമായി സംസ്‌കരിക്കാം. 30 ലക്ഷം രൂപ ചെലവിൽ ക്ഷേത്ര കോമ്പൗണ്ടിൽ നിർമ്മിക്കുന്ന 20 ടോയ്‌ലെറ്റുകൾ ഉൾപ്പെടുന്ന കോംപ്ലക്‌സിന്റെ നിർമ്മാണവും പൂർത്തീകരിച്ചുവരികയാണ്. കൂടാതെ ക്ഷേത്രത്തിന്റെ തെക്കെ നടയിലും വടക്കെ നടയിലും കുടിവെള്ളം ലഭിക്കുന്നതിനായി രണ്ട് വാട്ടർ എ.ടി.എമ്മുകളും സ്ഥാപിക്കും. ഇതിനായി 15 ലക്ഷം രൂപ വകയിരുത്തുകയും നിർമ്മാണത്തിന് അനുമതി നൽകുകയും ചെയ്തു.
എയറോബിക് പ്ലാന്റ് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ലത ഉണ്ണിക്കൃഷ്ണൻ, കൗൺസിലർമാരായ ടി.എസ്. സജീവൻ, വി.എം. ജോണി, ചന്ദ്രൻ കളരിക്കൽ, നഗരസഭ സെക്രട്ടറി എസ്. സനിൽ, ബിന്ദു, ദേവസ്വം അസി. കമ്മിഷണർ സുനിൽ കർത്ത, കെ.വി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.