കൊടുങ്ങല്ലൂർ: ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും അതിനുള്ള മാർഗങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എനർജി മാനേജ്‌മെന്റ് സെന്റർ കേരള (ഇ.എം.സി), തിരുവനന്തപുരം സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്പ്‌മെന്റ് (സി.ഇ.ഡി) എന്നിവയുടെ സഹകരണത്തോടെ കോട്ടപ്പുറം കിഡ്‌സിന്റെ നേതൃത്വത്തിൽ ഊർജ കിരൺ 2021- 2022 പദ്ധതിയുടെ ഭാഗമായി ജില്ലാതല ബോധവത്കരണ കാമ്പയിൻ നടന്നു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിഡ്‌സ് ഡയറക്ടർ റവ. ഫാ. പോൾ തോമസ് കളത്തിൽ അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ ഇന്റസ്ട്രിയൽ ഓഫീസർ റോയ് സൈമൺ മുഖ്യാതിഥിയായി. കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ അജിത്കുമാർ, മാത്യു പി.ജെ എന്നിവർ ക്ലാസുകൾ നയിച്ചു. റവ. ഫാ. വർഗീസ് കാട്ടാശ്ശേരി, റവ. ഫാ. നീൽ ചടയംമുറി, നഷത്ര എൻ. നായർ എന്നിവർ സംസാരിച്ചു.