എടമുട്ടം: ജില്ലാ ത്രോബാൾ ചാമ്പ്യൻഷിപ്പിൽ എസ്.എൻ.എസ് സമാജം സ്‌കൂളിന് ഇരട്ടക്കിരീടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ എസ്.എൻ.എസ് സമാജം ഒന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം എസ്.എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നിക്കാണ്.
ആൺകുട്ടികളുടെ വിഭാഗത്തിൽ ക്ഷത്രിയ സ്‌പോർട്‌സ് ക്ലബ് രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് വലപ്പാട് എ.എസ്.ഐ നൂറുദ്ദീൻ, ഇന്ത്യൻ ആർമി ടീം വോളിബാൾ കോച്ച് കെ.ജെ. രാകേഷ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മേളനത്തിൽ ത്രോബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ വാഴപ്പുള്ളി അദ്ധ്യക്ഷനായി. സമാജം സ്‌കൂൾ പ്രിൻസിപ്പൽ സുഗുണ ടീച്ചർ, ജിബിൻപാൽ, എൻ.എ. സലീം, ടി.കെ. ദീപ, ദീപ്തി ടീച്ചർ എന്നിവർ സംസാരിച്ചു. കോട്ടയത്ത് നടക്കുന്ന സംസ്ഥാന ത്രോബാൾ ചാമ്പ്യൻഷിപ്പിനുള്ള ടീമിനെ തിരഞ്ഞെടുത്തു. കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതൽ അരംഭിക്കും.