ചാലക്കുടി: കേരള സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയ്ക്ക് പരിയാരം ഗ്രാമപഞ്ചായത്തിൽ തറക്കല്ലിട്ടു. ജെനീഷ്.പി.ജോസ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തി. വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമാണ് ഈ പദ്ധതി. സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള ശുചിമുറിയും കോഫി ഷോപ്പും അടങ്ങിയതാണ് ടേക്ക് എ ബ്രേക്ക് സമുച്ചയം. അംഗപരിമിതർക്കുള്ള പ്രത്യേകം സജ്ജീകരിച്ച ശുചിമുറിയും പദ്ധതിയിൽ ഉണ്ട്. ഏകദേശം 14 ലക്ഷം രൂപ ചെലവ് വരും. പഞ്ചായത്ത് പ്രസിഡന്റ് മായാ ശിവദാസൻ അദ്ധ്യക്ഷയായി. വൈ. പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽ, ബ്ലോക്ക് മെമ്പർ ജേക്കബ്, മെമ്പർമാരായ ഷീബ ഡേവിസ്, ഷാജു ജോസഫ്, പി.പി.ആഗസ്തി എന്നിവർ സംസാരിച്ചു.