വെള്ളാങ്ങല്ലൂർ: പഞ്ചായത്തിലെ നികുതി തിരിമറി സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന നിലപാടിലുറച്ച് സി.പി.ഐ. തിരിമറി നടത്തിയ ഉദ്യോഗസ്ഥൻ കൊവിഡ് ഡെസ്‌ക് കൈകാര്യം ചെയ്യുമ്പോൾ ലഭിച്ച സാമ്പത്തിക സഹായങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് സി.പി.ഐ നേതാക്കൾ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗമായ നിഷ ഷാജി കമ്മിറ്റിയിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ വിഷയം പരിഗണിക്കാത്തതിൽ സി.പി.ഐ നേതാക്കൾ അമർഷത്തിലാണ്. ഇതിനെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി, നേതാക്കളായ എം.എസ്. സുരേഷ് ബാബു, കെ.എൻ. ബാബു തുടങ്ങിയവർ പറഞ്ഞു.