കൊടുങ്ങല്ലൂർ: റിപ്പബ്ലിക് പരേടിൽ കേരളത്തിന്റെ പ്ലോട്ടിൽ നിന്ന് ശ്രീനാരായണഗുരുവിനെ നീക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തോട് കേരളം പൊറുക്കില്ലെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം
കെ.വി. വസന്തകുമാർ പറഞ്ഞു. സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ധർണയുടെ പ്രചാരണാർത്ഥം നടത്തിയ വാഹന ജാഥയുടെ സമാപന പൊതുയോഗം കോതപറമ്പ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ആർ. ഗോപിനാഥൻ അദ്ധ്യക്ഷനായി. വി.എ. കൊച്ചുമൊയ്തീൻ, ബി.എ. ഗോപി, സി.എൻ. സതീഷ് കുമാർ, സജിത പ്രദീപൻ, അഡ്വ. എ.ഡി. സുദർശനൻ എന്നിവർ പ്രസംഗിച്ചു.