kkrema
ഷിജു ചുനക്കരയുടെ വീട്ടിലെത്തിയ കെ.കെ. രമ എം.എൽ.എ നാട്ടുകാരുമായി സംസാരിക്കുന്നു.

കൊരട്ടി: കാണാതായ പൊതുപ്രവർത്തകൻ ഷിജു ചുനക്കരയുടെ കുടുംബത്തിന് പൊലിസ് നീതി നിഷേധിക്കരുതെന്ന് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു. ഷിജുവിന്റെ വീട്ടിലെത്തിയതായിരുന്നു കെ.കെ. രമ. ഷിജുവിനെ കാണാതായി 15 ദിവസങ്ങൾ കഴിഞ്ഞിട്ടും തിരോധാനം സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചില്ലെന്ന പൊലിസിന്റെ നിലപാട് ന്യായീകരിക്കാനാവില്ല. പൊലിസിന്റെ എല്ലാ സംവിധാനങ്ങളും അന്വേഷണത്തിനായി വിനിയോഗിക്കണം-എം.എൽ.എ പറഞ്ഞു. ഷിജുവിന്റെ മാതാപിതാക്കളെയും സഹോദരമാരെയും കെ.കെ. രമ എം.എൽ.എ ആശ്വസിപ്പിച്ചു. ആർ.എം.പി ജില്ലാ സെക്രട്ടറി പി.ജെ. മോൻസി, സാരപക്ഷം സാംസ്‌കാരിക സമിതി കൺവീനർ ടി.പി. സുധീർ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ രാജേഷ് കങ്ങാടൻ, നവീൻ അമ്പാടൻ, പി.കെ. വേലായുധൻ, വി.എം. വാസു, സി.കെ. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.