1

തൃശൂർ: ജില്ലയിൽ കൊവിഡ് മരണം മൊത്തം രോഗികളുടെ ഒരു ശതമാനം കടന്നു. ഈ മാസം 14 വരെയുള്ള കണക്കുപ്രകാരം 5,58,347 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 5629 പേരാണ് മരിച്ചത്. 1.01 ശതമാനം പേരുടെ ജീവനാണ് അപഹരിച്ചത്. അതേസമയം മൊത്തം രോഗികളുടെ എണ്ണത്തിൽ മരണം സംഭവിച്ചവരുടെ കണക്കിൽ ജില്ലാ ആറാം സ്ഥാനത്താണ്.

കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ 1.24 ശതമാനം പേർ മരിച്ചപ്പോൾ ആലപ്പുഴ (1.18), കൊല്ലം (1.16), പാലക്കാട് (1.07) എന്നിങ്ങനെയാണ് കണക്ക്. ആകെ മരണത്തിന്റെ കണക്കിൽ തൃശൂർ മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് 6580 പേർ മരിച്ചപ്പോൾ എറണാകുളത്ത് 5890 പേരാണ് മരിച്ചത്.
നേരത്തെ കൊവിഡ് മരണപ്പട്ടികയിൽ നിന്ന് മാറ്റിനിറുത്തിയവരെ വീണ്ടും മാനദണ്ഡപ്രകാരം ഉൾപ്പെടുത്തിയതോടെയാണ് മരണപ്പട്ടിക കുതിച്ചത്. ഈ മാസം നാലു ദിവസം ഒറ്റ മരണവും റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങൾ ഉണ്ടായിരുന്നു. നിലവിൽ പ്രതിദിന കൊവിഡ് മരണനിരക്ക് കുറവാണെങ്കിലും രോഗവ്യാപനം വർദ്ധിച്ചതോടെ ആശങ്ക ഉയരുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അയ്യായിരത്തിലേറെ കൊവിഡ് രോഗികളാണ് ഉണ്ടായത്.

നവംബർ മുതലുള്ള മരണനിരക്ക്

ജില്ലയിലെ ആകെ മരണം


ഉയർന്ന ശതമാനമുള്ള ജില്ലകൾ

കൊ​വി​ഡ് ​ക​ണ​ക്കി​ൽ​ ​വ​ൻ​ ​വ​ർ​ദ്ധ​ന​;​ ​രോ​ഗ​ബാ​ധി​ത​ർ​ 1731

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​ക​ണ​ക്കി​ൽ​ ​വ​ൻ​വ​ർ​ദ്ധ​ന.​ ​ഇ​ന്ന​ലെ​ 1,731​ ​പേ​ർ​ക്കാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 9000​ ​ക​ട​ന്നു.​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​ല​വി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ 349​ ​പേ​രും​ ​വീ​ട്ടു​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ 7,033​ ​പേ​രും​ ​ചേ​ർ​ന്ന് 9,113​ ​പേ​രാ​ണ് ​ജി​ല്ല​യി​ൽ​ ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്.​ 201​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 5,60,089​ ​ആ​ണ്.​ 5,47,634​ ​പേ​രെ​യാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യി​ ​ഡി​സ്ചാ​ർ​ജ് ​ചെ​യ്ത​ത്.


രോ​ഗ​ബാ​ധ​ ​ഇ​ന്ന​ലെ


പ​രി​ശോ​ധ​ന​ ​ഇ​ന്ന​ലെ