തൃശൂർ: തൃശൂർ-കുറ്റിപ്പുറം റോഡ് വികസനം പൂർത്തിയാകാൻ രണ്ട് വർഷമെടുക്കുമെന്ന് വിവരാവകാശ രേഖ. കോൺഗ്രസ് നേതാവ് അഡ്വ.ഷാജി കോടങ്കണ്ടത്തിന് കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ ഡിവിഷണൽ അക്കൗണ്ടന്റ് നൽകിയ വിവരാവകാശ രേഖയിലാണ് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയത്. നാല് വരിയാക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാകാത്തതും പ്രധാന തടസമായി അധികൃതർ വ്യക്തമാക്കുന്നു. പൂങ്കുന്നത്ത് നിന്ന് പുഴയ്ക്കൽ വരെയുള്ള ഭാഗത്ത് കുപ്പിക്കഴുത്ത് പൊട്ടിക്കാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു.