vainthodu-palam
കൊടവത്തുകുന്ന് വൈന്തോട് പാലം

മാള: കൊടവത്ത്കുന്ന് - വൈന്തോട് പാലത്തിന്റെ പുനർനിർമ്മാണം പുരോഗമിക്കുന്നു. 2018ലെ പ്രളയത്തിൽ തകർന്നു പോയതാണ് നൂറിലധികം വർഷം പഴക്കമുള്ള വൈന്തോട് പാലം. പാലം തകർന്നതോടെ കൊടവത്ത്കുന്ന് കോട്ടമുറി നിവാസികൾ ഇരുകരകളിലായി. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സമ്മർദ്ദം മൂലം പാലം പണി ആരംഭിച്ചെങ്കിലും ടെൻഡർ തുകയുടെ കാര്യത്തിൽ കോൺട്രാക്ടർ കോടതിയെ സമീപിച്ചതോടെ നിർമ്മാണം നിശ്ചലാവസ്ഥയിലായി. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായുള്ള ചർച്ചയെ തുടർന്നാണ് നിർമ്മാണം പുനരാരംഭിച്ചത്.