1

തൃശൂർ: ഒമിക്രോണിന്റെ പുതിയ സാഹചര്യത്തിൽ കോർപറേഷൻ നെഹ്‌റു പാർക്കിൽ ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നത് വരെ ഇന്ന് മുതൽ അടച്ചിടുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. ഒമിക്രോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ വന്ന പുതിയ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അടച്ചിടുന്നത്.