ഗുരുവായൂർ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജന്മനാടായ മറ്റത്ത് സ്വീകരണം നൽകി. പൂച്ചെണ്ട് നൽകിയും ഹാരമണിയിച്ചും പടക്കം പൊട്ടിച്ചുമാണ് ബിഷപിനെ സ്ത്രീകളടക്കമുള്ളവർ എതിരേറ്റത്. ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പള്ളിയിൽ തടിച്ച് കൂടിയിരുന്നു. മാതാപിതാക്കളുടെ കബറിടത്തിൽ ഒപ്പീസ് ചൊല്ലിയ ശേഷം ഇടവക പള്ളിയിൽ ദിവ്യകാരുണ്യ ആരാധന നടത്തി.