1

വടക്കാഞ്ചേരി നഗരസഭ ഓട്ടുപാറയിൽ നിർമ്മിക്കുന്ന മാർക്കറ്റിന്റെ മാതൃക.

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസയുടെ രണ്ട് മാർക്കറ്റുകളുടെ നിർമ്മാണത്തിന് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. അത്താണി, ഓട്ടുപാറ എന്നീ സ്ഥലങ്ങളിലാണ് മാർക്കറ്റുകൾ നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചത്. ഒരു കോടി രൂപയുടെ മാർക്കറ്റ് നവീകരണ പദ്ധതിക്ക് കിഫ്ബിയുടെ ബോർഡ് അംഗീകാരം ലഭിച്ചു. നിർമ്മാണത്തിനായുള്ള ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും. 10, 866 കോടി രൂപ ഓട്ടുപാറ മാർക്കറ്റിന് വേണ്ടി ചെലവഴിക്കും. 110.86. സെന്റിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുക. താഴത്തെ നിലയിൽ 28 സ്റ്റാളുകളുള്ള മത്സ്യ മാർക്കറ്റും 13 മറ്റ് സ്റ്റാളുകളും ഓഫീസ് മുറിയുമുണ്ട്. മുകളിലത്തെ നിലകളിലേക്ക് ലിഫ്റ്റ് സൗകര്യമുണ്ട്. അത്താണി മാർക്കറ്റിന് 10.159 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആകെ 30.89 സെന്റ് സ്ഥലമാണുള്ളത്. താഴെ സർവീസ് മെക്കാനിക്കൽ റൂം, ഇലക്ട്രിക് റൂം, ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ സ്റ്റോറേജ് എന്നി വ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട നിലവാരത്തിൽ നവീകരിക്കുന്ന കിഫ്ബി പദ്ധതിയിലാണ് വടക്കാഞ്ചേരി നഗരസഭ സമർപ്പിച്ച 19.31 കോടി രൂപ അനുവദിച്ച് കൊണ്ട് അന്തിമ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ ഇടപെടലിന്റെ ഭാഗമായാണ് ഭരണാനുമതി ലഭിച്ചത്.