 
അപകടാവസ്ഥയിലുള്ള റോഡിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.
തൊട്ടിപ്പാൾ: കുറുമാലി-താട്ടിപ്പാൾ, മുളങ്ങ് റോഡിൽ പള്ളം ജംഗ്ഷനിൽ അപകടാവസ്ഥയിലുള്ള റോഡിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി കിഷോർ, ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാൻസിസ്, വാർഡംഗം കെ.വി. സുഭാഷ്, പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഒ.എച്ച്.റംലത്ത്, അസിസ്റ്റന്റ് എൻജിനീയർ, എം.എഫ്.ബിനീഷ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.ആർ. രാജൻ, തൊട്ടിപ്പാൾ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ.കുമാരൻ എന്നിവർ സന്നിഹിതരായിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം 25 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം നടത്തുന്നത്. മൂന്ന് മാസമാണ് പ്രവൃത്തിയുടെ കാലാവധി.