ക്ഷേത്രത്തിന്റ തെക്കുഭാഗത്ത് കാന നിറഞ്ഞ് ശുചിമുറി മാലിന്യമൊഴുകുന്നു.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കെ നടയിൽ കാന നിറഞ്ഞ് ശുചിമുറി മാലിന്യമൊഴുകുന്നു. ദേവസ്വത്തിന്റെ ഉരൽപുരയിലെ ശുചിമുറിയിൽ നിന്നാണ് മലിന ജലം വരുന്നത്. ഉരൽ പുരയ്ക്ക് സമീപത്തെ ദേവസ്വം കോഫി ബൂത്തിന് അടുത്ത് മലിന ജലം പരന്ന് കിടക്കുകയാണ്. ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർ കോഫി ബൂത്തിൽ നിന്നും ചായ കുടിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നതിനടുത്ത് ദുർഗന്ധം വമിക്കുന്ന ജലം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് പരന്നിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിക്കാത്തതിൽ ഭക്തർക്ക് പ്രതിഷേധമുണ്ട്.