1
പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​ഭീ​ക​ര​ത​യ്ക്കെ​തി​രെ​ ​ജ​ന​കീ​യ​ ​പ്ര​തി​രോ​ധം​ ​എ​ന്ന​ ​പേ​രി​ൽ​ ​തൃ​ശൂ​ർ​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ൽ​ ​ബി.​ജെ.​പി​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​പാ​ടി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ടി.​ ​ര​മേ​ശ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: ഈ നാടിനെ ശത്രുക്കളായി കാണുന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ നയമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. തേക്കിൻകാട് മൈതാനിയിൽ ബി.ജെ.പി സംഘടിപ്പിച്ച പോപ്പുലർ ഫ്രണ്ടിന്റെ ഭീകരതയ്ക്കെതിരെ സംഘടിപ്പിച്ച ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോപ്പുലർ ഫ്രണ്ടുകാരെ പിടിക്കാൻ പൊലീസിന് ഭയമാണ്. പോപ്പുലർ ഫ്രണ്ടുകാരെ പിടിക്കേണ്ടയെന്നത് സംസ്ഥാന സർക്കാരിന്റെ തീരുമാനമാണോ, സി.പി.എമ്മിന്റെ തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ അദ്ധ്യക്ഷനായി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫൂൽ കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, അഡ്വ. രവികുമാർ ഉപ്പത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ജസ്റ്റിൻ ജേക്കബ്ബ്, കെ.ആർ. ഹരി, പി.കെ. ബാബു, സബീഷ് മരുതയൂർ, അനീഷ് ഇയ്യാൽ, സുധീഷ് മേനോത്ത് പറമ്പിൽ എന്നിവർ പങ്കെടുത്തു.