എടമുട്ടം: സി.പി. ദിവാകരൻ മാസ്റ്റർ സംസ്‌കൃതി കേന്ദ്രത്തിന്റെ തറക്കല്ലിടൽ കർമ്മം നടത്തി. പാലപ്പെട്ടി ക്ഷേത്രത്തിന് സമീപമാണ് സംസ്‌കൃതി കേന്ദ്രം ആരംഭിക്കുന്നത്. സംസ്‌കൃതി കേന്ദ്രം പ്രസിഡന്റ് സാജു ചോലയിൽ അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ശിലാസ്ഥാപനം സി.പി. വിജയരാഘവൻ നിർവഹിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ സംസ്‌കൃതി കേന്ദ്രം ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ്, വൈസ് പ്രസിഡന്റ് ജിത്ത്, അനിത കാർത്തികേയൻ, മണി ഉണ്ണിക്കൃഷ്ണൻ, ചിദംബരൻ മാസ്റ്റർ, സുമേഷ് പാനാട്ടിൽ എന്നിവർ സംസാരിച്ചു.