കയ്പമംഗലം: ചെന്ത്രാപ്പിന്നി ബീച്ച് റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്. എടത്തിരുത്തി പഞ്ചായത്തിലെ ബീച്ച് റോഡ് വികസനത്തിൽ തീരദേശ ഭാഗം ഒഴിവാക്കിയ നടപടിയിൽ രണ്ടര കിലോ മീറ്റർ റോഡിന്റ 1,885 മീറ്റർ മാത്രം നിർമ്മാണം നടത്തുന്നത് തീരദേശ വാസികളോടുള്ള അവഗണനയാണെന്ന് യോഗം ആരോപിച്ചു. തുറമുഖ വകുപ്പ് അനുവദിച്ച ഒരു കോടി രൂപയുടെ വികസന പദ്ധതിയിൽ ചെന്ത്രാപ്പിന്നി ബീച്ച് റോഡ് പൂർണമായും വികസിപ്പിക്കണമെന്ന് യോഗം ആവശ്യപെട്ടു. മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ അദ്ധ്യക്ഷനായി. സുബിൻ ഭജനമഠം, രാജേഷ് കൊട്ടാരത്ത്, സിജിൽ ചാമക്കാല, അശോകൻ, സിലി സുനിൽ, ജോഷികുമാർ, ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.