arat
ആറാട്ടുപുഴ പൂരം പത്രിക കെ.കെ. രാമചന്ദ്രൻ എം.എൽ.എ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു.

ചേർപ്പ്: ആറാട്ടുപുഴ പൂരം പത്രിക പ്രകാശന ചടങ്ങ് പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറിന് പൂരം പത്രിക

നൽകി പ്രകാശനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, കെ. രവീന്ദ്രനാഥ്, വിശ്വൻ ചക്കോത്ത്, പെരുവനം – ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരൻ, എ. ഉണ്ണിക്കൃഷ്ണൻ, പെരുവനം സതീശൻ മാരാർ, പഴുവിൽ രഘുമാരാർ തുടങ്ങിയവർ പങ്കെടുത്തു.