
തൃശൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന യൂണിയൻ തല സമ്മേളനങ്ങളുടെ ഭാഗമായി മണ്ണുത്തി യൂണിയനിലെ യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമ്മേളനത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രജീഷ് മാരിയ്ക്കൽ നിർവഹിച്ചു. യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഭദ്രദീപം തെളിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ഇ.പി. പ്രശാന്ത് അദ്ധ്യക്ഷനായി. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ അനൂപ് കെ. ദിനേശൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനർ ദിനിൽ മാധവ്, യൂത്ത് മൂവ്‌മെന്റ് ജില്ലാ ട്രഷറർ ചിന്തു ചന്ദ്രൻ, പ്രദീപ് ഞാറ്റുവെട്ടി, സന്തോഷ് ചെറാക്കോലി, കെ.എസ്. വിനൂപ് , യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം രാഹുൽ രജീന്ദ്രൻ, മണ്ണുത്തി യൂണിയൻ ജോയിന്റ് സെക്രട്ടറി അരുൺഘോഷ് എന്നിവർ സംസാരിച്ചു.