ചാവക്കാട്: ശ്രീപുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളക്ക് നടത്തിപ്പ് ഭൂമി കരസ്ഥമാക്കൽ യജ്ഞം അയിനിപ്പുള്ളി വിശ്വനാഥൻ ഗുരുസ്വാമി ഉദ്ഘാടനം ചെയ്തു. മകരസംക്രമ ജ്യോതി തെളിക്കലും അയ്യപ്പ നാമ ലക്ഷാർച്ചനയും അന്നദാനവും ശ്രീധർമ്മശാസ്ത യുവ സമിതിയുടെ ആഭിമുഖ്യത്തിൽ ഭജനയും നടത്തി. ക്ഷേത്രം പ്രസിഡന്റ് പി. യതീന്ദ്രദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ രാധാകൃഷ്ണൻ കാക്കശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. സായ്‌ സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ. ഹരി നാരായണൻ, ഗുരുവായൂർ നഗരസഭാ കൗൺസിലർമാരായ ശോഭ ഹരി നാരായണൻ, ജ്യോതി, ചിത്ര ആയുർഹോം എം.ഡി ഡോ. മധു, മോഹൻദാസ് ചേലനാട്ട് എന്നിവർ സംസാരിച്ചു. എം.ബി. സുധീർ, കെ. ശ്രീധരൻ നായർ, ഇ.വി. ശശി, എം.ടി. ബാബു, കളത്തിൽ രാജലക്ഷ്മി, എം.കെ. സിദ്ധാർത്ഥൻ, പി.സി. വേലായുധൻ, വി.എ. സിദ്ധാർത്ഥൻ, വി. പ്രേംകുമാർ, കെ.ആർ. മോഹനൻ, ലതികരവി റാം, സിന്ധു ശിവദാസ്, ലീന യതീന്ദ്രദാസ്, പ്രേമലത രാജൻ എന്നിവർ നേതൃത്വം നൽകി.