 
തൃശൂർ : ഇന്നലെ രോഗികളുടെ എണ്ണം 1700 ആയതോടെ, പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 375 പേരും വീട്ടു നിരീക്ഷണത്തിലുള്ള 8,462 പേരും ചേർന്ന് 10,537 പേരാണ് ആകെ രോഗബാധിതരായിട്ടുള്ളത്. 276 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,61,789 ആണ്. 5,47,910 പേരാണ് ആകെ രോഗമുക്തരായത്. ഞായറാഴ്ച സമ്പർക്കം വഴി 1671 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 11 പേർക്കും, ആരോഗ്യ പ്രവർത്തകരായ 11 പേർക്കും, ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായി. 5,630 സാമ്പിളുകളാണ് പരിശോധനയ്‌ക്കെടുത്തത്. 30.20 ശതമാനമായിരുന്നു ടി.പി.ആർ.