തൃപ്രയാർ : എടമുട്ടം തൈപ്പൂയ മഹോത്സവം ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ ഗണപതിഹോമം, പന്തീരടി പൂജ, ശീവേലി. 9 മുതൽ കാവടിയാട്ടം. 4 ശാഖകളുടെ സംയുകതാഭിമുഖ്യത്തിൽ പൂക്കാവടികളും പീലിക്കാവടികളും അണിനിരക്കും. 2 സെറ്റ് നാഗസ്വരമേളം മേളക്കൊഴുപ്പിൽ ആറാടിക്കും. വൈകീട്ട് 4 ന് പകൽപ്പൂരം. നന്തിലത്ത് ഗോപാലകൃഷ്ണൻ ഭഗവാന്റെ തിടമ്പേറ്റും. ദീപാരാധനയ്ക്ക് ശേഷം വർണ്ണമഴ, രാത്രി ട്രിപ്പിൾ തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, പഞ്ചവാദ്യം. 19ന് ബുധനാഴ്ച രാവിലെ ആറാട്ട്.