krail

തൃശൂർ: കെ റെയിലിലെ ആശങ്കയകറ്റാൻ ജനസമക്ഷം വിശദീകരണവുമായി സർക്കാരും കെ റെയിൽ അധികൃതരും. കർശന സുരക്ഷാ വലയത്തിലായിരുന്നു സിൽവർലൈൻ പദ്ധതി വിശദീകരണ യോഗം. ജില്ലയിലെ മൂന്ന് മന്ത്രിമാരും എം.എൽ.എമാരും പങ്കെടുത്ത യോഗം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആർ.ബിന്ദു ആശംസകൾ അർപ്പിച്ചു. കെ റെയിൽ എം.ഡി വി.അജിത്ത് കുമാർ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സംശയങ്ങൾക്ക് മറുപടി നൽകി. ജില്ലാ കളക്ടർ ഹരിത വി.കുമാർ, എം.എൽ.എമാരായ മുരളി പെരുനെല്ലി, പി.ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, കെ.കെ വത്സരാജ്, എ.ബി വല്ലഭൻ, ടി.എസ് പട്ടാഭിരാമൻ, അഡ്വ.കെ.ബി മോഹൻ ദാസ്, കെ.നന്ദകുമാർ, വി.എസ് പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു. കമ്പനി സെക്രട്ടറി അനിൽകുമാർ. ജി നന്ദിയും പറഞ്ഞു.

കെ റെയിൽ യുദ്ധപ്രഖ്യാപനമല്ല : രാജൻ

വിവാദ വ്യവസായത്തേക്കാൾ വികസനത്തിന്റെ വിപ്ലവത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. ജനങ്ങളുടെ ആശങ്കൾ പരിഹരിച്ചാകും കെ റെയിൽ സിൽവർലൈൻ അർദ്ധ അതിവേഗ പദ്ധതി നടപ്പിലാക്കുക. 2013 ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം അനുസരിച്ചാകും ഭൂമിയേറ്റെടുക്കുക. ഭൂമിയേറ്റെടുക്കുന്നതിന് മുമ്പായി പദ്ധതിക്കാവശ്യമായ ഭൂമി എത്രയെന്ന് അതിർത്തി അടയാളപ്പെടുത്തി മനസിലാക്കുകയും പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ 2013 ലെ ആക്ട് അനുസരിച്ചാണ് 6 (1) കല്ലിടുന്നത്. വൈദ്യുതി യൂണിറ്റിന് ആറ് രൂപ നിരക്കിൽ കെ റെയിൽ പ്രവർത്തിക്കുന്നതിന് കിലോമീറ്ററിന് ടിക്കറ്റ് നിരക്ക് 2.75 രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സൗഹാർദ്ദ മാർഗ്ഗം : കെ. രാധാകൃഷ്ണൻ

ഭാവി കേരളം എങ്ങനെയാണ് മാറേണ്ടത് എന്ന ഈ സർക്കാരിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽ പാതയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള 530 കിലോമീറ്റർ ദൂരം നാല് മണിക്കൂറിനുള്ളിൽ എത്താൻ കഴിയുന്ന പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗ്ഗമാണ് ഇത്. നമ്മുടെ നാടിന്റെ വികസനത്തിനും ജനതയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും ആവശ്യമായ പദ്ധതിയാണ് സിൽവർലൈൻ. പ്രകൃതിയെ നശിപ്പിച്ചുള്ള ഒരു പദ്ധതിയല്ല മറിച്ച് പരിസ്ഥിതിയെ സംരക്ഷിച്ച് മുന്നോട്ടുപോകുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു

സർവതലങ്ങളെയും സ്പർശിക്കുന്ന പദ്ധതി

കേരളത്തിന്റെ വികസനത്തിന്റെ സർവതലങ്ങളെയും സ്പർശിക്കുന്ന പദ്ധതിയാണ് സിൽവർലൈൻ അർദ്ധ അതിവേഗ പദ്ധതിയെന്ന് മന്ത്രി ഡോക്ടർ ആർ.ബിന്ദു അഭിപ്രായപ്പെട്ടു. കെ റെയിലിന് തുരങ്കം വെയ്ക്കുന്നവർ വികസനത്തെ എതിർക്കുന്ന സാമൂഹിക ദ്രോഹികളാണ്. ഇതിനെ അവജ്ഞയോടെ തള്ളിക്കളയണമെന്നും അവർ ആവശ്യപ്പെട്ടു.

പ്ര​തി​ഷേ​ധ​ക്കാ​രെ​ ​തു​ര​ത്താൻ ജ​ല​പീ​ര​ങ്കി

കെ​ ​റെ​യി​ൽ​ ​സം​ബ​ന്ധി​ച്ച് ​ജ​ന​ങ്ങ​ൾ​ക്കു​ള്ള​ ​സം​ശ​യ​ങ്ങ​ൾ​ ​ദു​രീ​ക​രി​ക്കു​ന്ന​തി​നാ​യി​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​വി​ളി​ച്ച് ​ചേ​ർ​ത്ത​ ​വി​ശ​ദീ​ക​ര​ണ​ ​യോ​ഗ​ ​സ്ഥ​ലം​ ​ക​ർ​ശ​ന​ ​സു​ര​ക്ഷാ​ ​വ​ല​യ​ത്തി​ൽ.​ ​തൃ​ശൂ​ർ​ ​എ.​സി.​പി​ ​വി.​കെ.​രാ​ജു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നൂ​റോ​ളം​ ​പൊ​ലീ​സു​കാ​രെ​യാ​ണ് ​ടൗ​ൺ​ഹാ​ളി​നും​ ​പ​രി​സ​ര​ത്തും​ ​വി​ന്യ​സി​പ്പി​ച്ച​ത്.​ ​ജ​ല​പീ​ര​ങ്കി,​ ​ഫ​യ​ർ​ ​എ​ൻ​ജി​ൻ​ ​എ​ന്നി​വ​യും​ ​സ​ജ്ജ​മാ​ക്കി.​ ​ടൗ​ൺ​ഹാ​ൾ​ ​പ​രി​സ​രം​ ​സി.​സി.​ടി.​വി​യു​ടെ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​ ​കൂ​ടാ​തെ​ ​കെ​ ​റെ​യി​ൽ​ ​അ​ധി​കൃ​ത​ർ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​സ്വ​കാ​ര്യ​ ​സു​ര​ക്ഷാ​ ​എ​ജ​ൻ​സി​യും​ ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​യോ​ഗ​ത്തി​ൽ​ ​എ​തി​ർ​ ​ശ​ബ്ദ​ങ്ങ​ൾ​ ​ഉ​യ​ർ​ന്നി​ല്ല.​ ​അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ ​മാ​ത്ര​മാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.

ഭൗ​തി​ക​ ​സാ​ഹ​ച​ര്യം​ ​ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വ്യ​വ​സാ​യം​ ​വ​ള​രാ​ത്ത​ത്.​ ​കെ​ ​റെ​യി​ൽ​ ​പോ​ലു​ള്ള​ ​ഇ​ത്ത​രം​ ​വ​ലി​യ​ ​പ​ദ്ധ​തി​ക​ൾ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​ഗു​ണം​ ​ചെ​യ്യും.​ ​ചേം​ബ​ർ​ ​ഒഫ് ​കോ​മേ​ഴ്‌​സ് ​കെ​ ​റെ​യി​ൽ​ ​പ​ദ്ധ​തി​യെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു

​ടി.​എ​സ്.​പ​ട്ടാ​ഭി​രാമൻ​

​ ​ചേം​ബ​ർ​ ​ഒഫ് ​കോ​മേ​ഴ്‌​സ്

കെ റെ​യി​ൽ​ ​പ​ദ്ധ​തി​ ​വ​രു​ന്ന​ത് ​പ്രി​ൽ​ഗ്രീം​ ​ടൂ​റി​സ​ത്തി​നും​ ​ആ​യൂ​ർ​വേ​ദ​ ​ടൂ​റി​സ​ത്തി​നും​ ​എ​റെ​ ​ഗു​ണ​ക​ര​മാ​കും.​ ​ഗു​രു​വാ​യൂ​ർ​ ​പോ​ലു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​പേ​ർ​ക്കെ​ത്തി​ച്ചേ​രാ​ൻ​ ​ഇ​തി​ലൂ​ടെ​ ​സാ​ധി​ക്കും.

അ​ഡ്വ.​കെ.​ബി.​മോ​ഹ​ൻ​ ​ദാ​സ്

​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാ​ൻ

തീ​ർ​ത്ഥാ​ട​ന​ ​ടൂ​റി​സ​ത്തി​ന് ​ഏ​റെ​ ​പ്ര​യോ​ജ​ന​ക​ര​മാ​ണി​ത്.​ ​പ​ദ്ധ​തി​ ​നി​ർ​വ​ഹ​ണ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​ഫ​ണ്ട് ​ക​ണ്ടെ​ത്തു​ന്ന​തി​ന് ​വി​ദേ​ശ​ ​ബാ​ങ്കു​ക​ളെ​ ​മാ​ത്രം​ ​ആ​ശ്ര​യി​ക്കാ​തെ​ ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കു​ക​ളെ​ ​സ​മീ​പി​ക്കു​ന്ന​ത് ​ഉ​ചി​ത​മാ​കും.

കെ.​ ​ന​ന്ദ​കു​മാ​ർ

​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ്

കെ​-​ ​റെ​യി​ൽ​ ​അ​ലൈ​ൻ​മെ​ന്റി​ൽ​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ണ്ടാ​വും.​ ​അ​തേ​സ​മ​യം​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​അ​ലൈ​ൻ​മെ​ന്റി​ൽ​ ​മാ​റ്റം​വ​രു​ത്തി​ല്ല.​ ​പ​ദ്ധ​തി​യി​ൽ​ 1850​ ​മീ​റ്റ​ർ​ ​വ​ള​വു​ക​ളാ​ണു​ള്ള​ത്.​ 200​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത്തിൽ​ ​ഒ​രു​ ​ട്രെ​യി​ൻ​ ​ഓ​ടു​ന്ന​തി​ന് ​ഇ​ത്ര​ ​മീ​റ്റ​ർ​ ​വ​ള​വേ​ ​അം​ഗീ​ക​രി​ക്കാ​നാ​വൂ.​ ​അ​തി​ൽ​ ​കൂ​ടു​ത​ൽ​ ​വ​ള​വു​ണ്ടേ​ൽ​ ​വേ​ഗ​ത​ ​കു​റ​യ്‌​ക്കേ​ണ്ടി​ ​വ​രും.​

വി.​ ​അ​ജി​ത് ​കു​മാ​ർ

മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ