ചാലക്കുടി: മഹാകവി കുമാരനാശാന്റെ 89-ാം ചരമദിനാചരണത്തിന്റെ ഭാഗമായി ശ്രീനാരായണ അഭേദചിന്താ പ്രചാര വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്തി. കുമാരനാശാന്റെ കവിതകളുടെ ആലാപനവും കവിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് ടി.വി. അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ. ബാബു, ട്രഷറർ എ.എം. ചന്ദ്രശേഖരൻ, കെ.സി. ഇന്ദ്രസേനൻ എന്നിവർ പ്രസംഗിച്ചു.