എസ്.എൻ.ബി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധാനന്ദ സ്വാമികളുടെ 139-ാം ജന്മദിനാഘോഷം.
തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തിന്റെ ജനയിതാവ് ബോധാനന്ദ സ്വാമികളുടെ 139-ാം ജന്മദിനം എസ്.എൻ.ബി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും മണ്ഡപത്തിൽ സമൂഹ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. എസ്.എൻ.ബി.പി യോഗം അഡ്മിനിസ്‌ട്രേറ്റർ ജിനേഷ്.കെ.വിശ്വനാഥൻ, കെ.കെ. ബാബു, ജയൻ കൂനമ്പാടൻ, കെ.ആർ. മോഹനൻ എന്നിവർ പങ്കെടുത്തു.