thaipooyam

തൃശൂർ: തൈപ്പൂയത്തിന് കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ ഒരുക്കം പൂർത്തിയായി. ഇന്ന് രാവിലെ അഞ്ച് മുതൽ ആറുവരെ കാവടിയാട്ടം, തുടർന്ന് അഭിഷേകവും വിശേഷാൽ പൂജകളും നടക്കും. രാവിലെ 9.30 മുതൽ 2.30 വരെ വിവിധ ദേശക്കാരുടെ കാവടിയാട്ടം, വൈകീട്ട് അഞ്ചിന് കണിമംഗലം, കണ്ണംകുളങ്ങര, വെളിയന്നൂർ ദേശക്കാരുടെ കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും. പഞ്ചവാദ്യത്തിന് പല്ലാവൂർ ശ്രീധരൻ മാരാരും ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന മേളത്തിന് കലാമണ്ഡലം ശിവദാസും നേതൃത്വം നൽകും. 19ന് രാവിലെ പകൽപ്പൂരം മേളത്തിന് പനമുക്ക് രാംപ്രസാദ് പ്രമാണം വഹിക്കും. വൈകീട്ട് അത്താഴപൂജയ്ക്ക് ശേഷം പള്ളിവേട്ട, 20ന് ആറാട്ടിന് ശേഷം കൊടിയിറക്കൽ എന്നിവയാണ് ചടങ്ങുകൾ.