പാവറട്ടി: കേരളീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായ മുല്ലശ്ശേരി ഹിന്ദു യു.പി സ്‌കൂളിന്റെ 137-ാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും ഇന്ന് രാവിലെ 10ന് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ വാർഡ് അംഗം ക്ലമന്റ് ഫ്രാൻസീസ് അദ്ധ്യക്ഷനാകും. ഫോട്ടോ അനാച്ഛാദനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജശ്രീ ഗോപകുമാറും സമ്മാനദാനം മുല്ലശ്ശേരി എ.ഇ.ഒ കെ.ആർ. രവീന്ദ്രനും നിർവഹിക്കും.