thayam

ചേർപ്പ് : കേരള പഴനിയെന്ന് വിശേഷിക്കപ്പെടുന്ന തായംകുളങ്ങര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് ആഘോഷിക്കും. ക്ഷേത്രത്തിൽ തന്ത്രിപൂജ, വിവിധ ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം, തായംകുളങ്ങര , ചേർപ്പ് ബാലസംഘം, പെരുമ്പിള്ളിശേരി പടിഞ്ഞാറുഭാഗം, ഊരകം ശ്രീനാരായണ, ചേർപ്പ്, പെരുമ്പിള്ളിശേരി കിഴക്കുഭാഗം തുടങ്ങി കാവടിസംഘങ്ങളുടെ ആഘോഷം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകീട്ട് 6.30 മുതൽ രാത്രി 10 വരെയും ഹിഡുംബൻകോവിലിൽ നിന്ന് ആരംഭിച്ച് ക്ഷേത്രനടയിൽ സമാപിക്കും.

ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, പെരുവനം ശങ്കരനാരായണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക, കേളി, കുഴൽ പറ്റ്, കൊമ്പ് പറ്റ്, പറ നിറയ്ക്കൽ, ചേർപ്പ്, തായംകുളങ്ങര കാവടി സംഘങ്ങളുടെ തേര് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ക്ഷേത്രം തന്ത്രി വിഷ്ണുഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. തിങ്കളാഴ്ച രാത്രി 7.30 മുതൽ തായംകുളങ്ങര കാവടിസംഘത്തിന്റെ അമ്പലക്കാവടിയാട്ടം ക്ഷേത്ര നടവഴിയിൽ നടക്കും.

ആ​ഘോ​ഷ​ ​നി​റ​വി​ൽ​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​മാ​ഹേ​ശ്വ​ര​ ​ക്ഷേ​ത്രം

തൃ​ശൂ​ർ​:​ ​തൈ​പ്പൂ​യ​ത്തി​ന് ​കൂ​ർ​ക്ക​ഞ്ചേ​രി​ ​മാ​ഹേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഒ​രു​ക്കം​ ​പൂ​ർ​ത്തി​യാ​യി.​ ​ഇ​ന്ന് ​രാ​വി​ലെ​ ​അ​ഞ്ച് ​മു​ത​ൽ​ ​ആ​റു​വ​രെ​ ​കാ​വ​ടി​യാ​ട്ടം,​ ​തു​ട​ർ​ന്ന് ​അ​ഭി​ഷേ​ക​വും​ ​വി​ശേ​ഷാ​ൽ​ ​പൂ​ജ​ക​ളും​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ 2.30​ ​വ​രെ​ ​വി​വി​ധ​ ​ദേ​ശ​ക്കാ​രു​ടെ​ ​കാ​വ​ടി​യാ​ട്ടം,​ ​വൈ​കീ​ട്ട് ​അ​ഞ്ചി​ന് ​ക​ണി​മം​ഗ​ലം,​ ​ക​ണ്ണം​കു​ള​ങ്ങ​ര,​ ​വെ​ളി​യ​ന്നൂ​ർ​ ​ദേ​ശ​ക്കാ​രു​ടെ​ ​കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് ​എ​ന്നി​വ​ ​ന​ട​ക്കും.​ ​പ​ഞ്ച​വാ​ദ്യ​ത്തി​ന് ​പ​ല്ലാ​വൂ​ർ​ ​ശ്രീ​ധ​ര​ൻ​ ​മാ​രാ​രും​ ​ദീ​പാ​രാ​ധ​ന​യ്ക്ക് ​ശേ​ഷം​ ​ന​ട​ക്കു​ന്ന​ ​മേ​ള​ത്തി​ന് ​ക​ലാ​മ​ണ്ഡ​ലം​ ​ശി​വ​ദാ​സും​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ 19​ന് ​രാ​വി​ലെ​ ​പ​ക​ൽ​പ്പൂ​രം​ ​മേ​ള​ത്തി​ന് ​പ​ന​മു​ക്ക് ​രാം​പ്ര​സാ​ദ് ​പ്ര​മാ​ണം​ ​വ​ഹി​ക്കും.​ ​വൈ​കീ​ട്ട് ​അ​ത്താ​ഴ​പൂ​ജ​യ്ക്ക് ​ശേ​ഷം​ ​പ​ള്ളി​വേ​ട്ട,​ 20​ന് ​ആ​റാ​ട്ടി​ന് ​ശേ​ഷം​ ​കൊ​ടി​യി​റ​ക്ക​ൽ​ ​എ​ന്നി​വ​യാ​ണ് ​ച​ട​ങ്ങു​ക​ൾ.