 പുളിപ്പറമ്പിൽ ഭഗവതി ചാത്തൻസ്വാമി ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.
പുളിപ്പറമ്പിൽ ഭഗവതി ചാത്തൻസ്വാമി ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.
തളിക്കുളം: പുളിപ്പറമ്പിൽ ഭഗവതി ചാത്തൻസ്വാമി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ നിർമ്മാല്യ ദർശനം തുടർന്ന് മലർ നിവേദ്യം, മഹാഗണപതി ഹവനം, പന്തീരടി പൂജ, ശീവേലി, വിശേഷാൽ പൂജകൾ, ഹനുമാൻ സ്വാമിക്ക് വിശേഷാൽ പൂജ അന്നദാനം എന്നിവ നടന്നു. വൈകിട്ട് 3ന് നടന്ന പൂരം എഴുന്നള്ളിപ്പിന് ചിറക്കൽ കാളിദാസൻ തിടമ്പേറ്റി. മേളപ്രമാണി ചെവ്വല്ലൂർ മോഹനൻ, പുന്നാരി ഉണ്ണിക്കൃഷ്ണൻ എന്നിവർ മേളത്തിന് നേതൃത്വം നൽകി.
വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, പുമൂടൽ, അത്താഴ പൂജ, തായമ്പക, വടക്കുവാതുക്കൽ ഗുരുതി, എഴുന്നളളിപ്പ് എന്നിവ നടന്നു. മംഗള പൂജയ്ക്ക് ശേഷം നടയടയ്ക്കുന്നതോടെ ഉത്സവം സമാപിക്കും. ചടങ്ങുകൾക്ക് സെക്രട്ടറി പി.കെ. ദിനേശൻ, പ്രസിഡന്റ് ബാല ഗംഗാധരൻ പി.പി, ഖജാൻജി പി.വി. വിജയരാഘവൻ എന്നിവർ നേതൃത്വം നൽകി.