ചാഴൂർ: കൃഷിഭവൻ ചെറുക്കോൾ പാടശേഖരത്തിൽ രണ്ടാം വിളയുടെ വിത ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ അദ്ധ്യക്ഷനായി. ഒന്നാം വിളയിലുണ്ടായ കീടബാധയെക്കുറിച്ച് ലെയ്‌സൺ ഓഫീസർ ഡോ എ.ജെ. വിവൻസി വിവരണം നടത്തി.
ആലപ്പാട്, പുള്ള് സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിലുള്ള ചെറുക്കോൾ, പുറത്തൂർ, ആലപ്പാട്, ചേനങ്കരി, കൊടപ്പുള്ളി, പുഞ്ച എന്നീ പടവുകളിലെ 450 ഏക്കറിലാണ് ഇരിപ്പുകൃഷി ചെയ്യുന്നത്. മനുരത്‌ന, എ.ഡി.ടി 37 എന്നീ വിത്തുകളാണ് കൃഷിയിറക്കിയത്. ജനപ്രതിനിധികളായ രജനി തിലകൻ, പി.കെ. ഓമന, ബാങ്ക് പ്രസിഡന്റ് കെ.വി. ഹരിലാൽ, പടവ് കൺവീനർ കെ.ഡി. കേശവരാജ്, കൃഷി ഓഫീസർ പോൾസൺ തോമസ് എന്നിവർ സംസാരിച്ചു.