നെന്മണിക്കരയിൽ ഞാറുനടീൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
നെന്മണിക്കര: നെന്മണിക്കര പഞ്ചായത്തിൽ തരിശ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഞാറുനടീൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഷീല മനോഹരൻ, പഞ്ചായത്തംഗങ്ങളായ സജിൻ മേലേടത്ത്, സണ്ണി ചെറിയാലത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.