kalum-ku

സൂചനാബോർഡ് വയ്ക്കാതെ ചേലക്കര കോൺവെന്റിന് മുൻവശത്തുള്ള കലുങ്ക് നിർമ്മാണം.


ചേലക്കര: വാഴക്കോട്-പ്ലാഴി സംസ്ഥാനപാത പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള കലുങ്ക് നിർമ്മാണത്തിൽ സുരക്ഷാവീഴ്ച. ഈ റോഡിൽ പല ഇടങ്ങളിലായി നിരവധി കലുങ്കുകളാണ് നിർമ്മിച്ച് വരുന്നത്. കലുങ്ക് നിർമ്മാണത്തിന് മുന്നോടിയായി വാഹന യാത്രക്കാർക്ക് നൽകേണ്ട അറിയിപ്പ് റോഡിൽ പലയിടങ്ങളിലും വെക്കാതെയാണ് നിർമ്മാണം. കലുങ്കിന് കുഴി എടുത്തതിന്റെ സമീപത്തായി വേണ്ട രീതിയിൽ തടസങ്ങൾ വയ്ക്കാത്തതിനാൽ അപകടസാദ്ധ്യത വിളിച്ചു വരുത്തുന്നു. ഇതിനോടകം പല വാഹനങ്ങളും കുഴിയിൽ വീണ് പലർക്കും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാവീഴ്ച പരിഹരിച്ച് കൊണ്ടു വേണം റോഡ് നിർമ്മാണം എന്നാണ് നാട്ടുകാരുടെ ആവശ്യം