elayidam
സി.പി.എം സംഘടിപ്പിച്ച പ്രതിരോധ സമ്മേളനത്തിൽ സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തുന്നു.

മാള: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അരുൺ പോൾ അദ്ധ്യക്ഷനായി. മതം ദേശീയത സംസ്‌കാരം എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം സെമിനാർ നയിച്ചു.

ഡോ. സി. രാവുണ്ണി, ടി.കെ. സന്തോഷ്, എം. രാജേഷ്, പി.ആർ. രതീഷ്, ടി.കെ. ഉണ്ണിക്കൃഷ്ണൻ, സി.ആർ. പുരഷോത്തമൻ എന്നിവർ പ്രസംഗിച്ചു.