 
കുറ്റിച്ചിറ: കാരാപ്പാടം അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവം ഇന്ന് നടക്കും. ഇതോടനുബന്ധിച്ച് ഗുരുദേവ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. ഗുരുവാർഷിക സദസ് ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ, ക്ഷേത്രം പ്രസിഡന്റ് രതീഷ് ചെമ്പകശ്ശേരി, സെക്രട്ടറി രാജിക ഷിജു എന്നിവർ സംസാരിച്ചു. മഹാഗുരു പൂജ, ശാന്തി ഹോമം എന്നീ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി സി.എൻ. അനീഷ് ശാന്തി, ക്ഷേത്രം മേൽശാന്തി സി.ആർ. അനീഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു.