ചേർപ്പ്: വർണക്കാവടികൾ നിറഞ്ഞാടി തായംകുളങ്ങര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ആഘോഷ നിർഭരം. ഗണപതി ഹോമം, തന്ത്രി പൂജ, വിവിധ ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകങ്ങൾ, തായംകുളങ്ങര കാവടിസംഘം, ചേർപ്പ് ബാലസംഘം കാവടിസമാജം, പെരുമ്പിള്ളിശേരി പടിഞ്ഞാറുഭാഗം കാവടിസമാജം, ഊരകം ശ്രീനാരായണ കാവടിസമാജം, ചേർപ്പ് കാവടിസമാജം, പെരുമ്പിള്ളിശേരി കിഴക്കുഭാഗം കാവടിസമാജം എന്നീ സംഘങ്ങളുടെ സംയുക്ത കാവടിയാട്ടം, രഥഘോഷയാത്ര, ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, പെരുവനം ശങ്കരനാരായണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക, പറ നിറയ്ക്കൽ, ദീപാരാധന എന്നിവയുണ്ടായിരുന്നു.