
വടക്കാഞ്ചേരി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള കലാമണ്ഡലം അടച്ചു. അഞ്ഞൂറോളം വിദ്യാർത്ഥികളിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ പേർക്ക് ലക്ഷണമുണ്ട്. ഈ സാഹചര്യത്തിലാണ് റെഗുലർ ക്‌ളാസുകൾ. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചത്. ഓൺലൈൻ ക്‌ളാസ് തുടരും. 20 നുള്ളിൽ ഹോസ്റ്റൽ ഒഴിയണം. അരങ്ങേറ്റം, മറ്റു പരിപാടികൾ എന്നിവയും മാറ്റി. അദ്ധ്യാപകർക്ക് അവധി ബാധകമല്ല.