1
മച്ചാട് തിരുവാണിക്കാവിൽ ദേശപ്പാനയുടെ ഭാഗമായി വടക്കേനടയിൽ തീർത്ത ഭഗവതിക്കളം.


വടക്കാഞ്ചേരി: പ്രസിദ്ധമായ മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭഗവത് പ്രീതിക്കായി ഭക്തർ സമർപ്പിക്കുന്ന ദേശപ്പാന ചടങ്ങുകൾ നടന്നു. ഭദ്രകാളി ക്ഷേത്രങ്ങളിൽ ദേവിക്ക് കളം വരച്ച് പൂജ നടത്തുകയും നവകം ആടി ചൈതന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ചടങ്ങാണ് മകരച്ചൊവ്വ ദിനത്തിൽ നടക്കുന്ന ദേശപ്പാന. ക്ഷേത്രത്തിന്റെ വടക്കേനടയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ താലത്തിന്റെയും മേളത്തിന്റെയും അകമ്പടിയോടെ കൊണ്ട് വന്ന് സ്ഥാപിച്ചു. പിന്നീട് കാൽ നാട്ടി. അണിച്ചിലിന് ശേഷം, മേളം, ഭഗവതി സ്തുതി, അയ്യപ്പൻപ്പാട്ട്, മേളം, കോമരങ്ങളുടെ തുള്ളൽ എന്നിവ നടന്നു. മച്ചാട് മാമാങ്കത്തിന്റെ ഈ വർഷത്തെ നടത്തിപ്പുകാരായ പുന്നംപറമ്പ് വിഭാഗമാണ് ദേശപ്പാനയുടെ നടത്തിപ്പ് ചുമതല.