member-ship-campign

കയ്പമംഗലം: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പെരിഞ്ഞനം യൂണിറ്റ് മെമ്പർഷിപ്പ് കാമ്പയിൻ പൊതുയോഗവും കൊടുങ്ങല്ലൂർ മേഖലാ ഭാരവാഹികൾക്ക് സ്വീകരണവും നൽകി. പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകി മേഖലാ പ്രസിഡന്റ് നജീബ് അലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് നിള അദ്ധ്യക്ഷത വഹിച്ചു. സജീവൻ ഫോട്ടോപാർക്ക്, മേഖലാ പ്രസിഡന്റ് നജീബ് അലി, സെക്രട്ടറി ഇജാസ്, ട്രഷറർ ആന്റണി, ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ ഫോക്കസ്മാൻ എന്നിവർക്ക് സ്വീകരണം നൽകി. യൂണിറ്റ് സെക്രട്ടറി സത്യൻ ശ്രുതി, ട്രഷറർ ഗിരി വൈഗ, നിജീഷ് മുരളി, ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ സാരംഗി, മോഹനൻ കിഴക്കുമ്പുറം എന്നിവർ സംസാരിച്ചു.