mmmm
മേൽശാന്തി സിജിത്തിന്റെ കാർമ്മികത്വത്തിൽ വിശേഷാൽപൂജ നടത്തുന്നു.

കാരമുക്ക്: ശ്രീനാരായണഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിൽ തൈപൂയ്യാഘോഷചടങ്ങ് ഭക്തി നിർഭരമായി. ഗണപതിഹോമം, വിവിധ അഭിഷേകങ്ങൾ, പറനിറക്കൽ, ഉഷപൂജ, കലശപൂജ, നവകം, കലശാഭിഷേകം എന്നീ ചടങ്ങുകൾ നടത്തി. മേൽശാന്തി സിജിത്ത് കാർമ്മികത്വം വഹിച്ചു. സമാജം ഭാരവാഹികളായ സുധാകരൻ മണ്ടന്ത്ര, ധനേഷ് മഠത്തിപറമ്പിൽ, ശശിമാഷ് എന്നിവർ നേതൃത്വം നൽകി.