 
കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിൽ ആയുർവേദ സബ് സെന്റർ സ്ഥാപിക്കാൻ രണ്ടേമുക്കാൽ സെന്റ് സ്ഥലം വിട്ടു നൽകി മതിലകത്ത് വീട്ടിൽ മൊയ്തു. പെരിഞ്ഞനം സെന്ററിൽ 57 വർഷമായി ഹക്കീമിയ വൈദ്യശാല നടത്തുന്ന മതിലകത്ത് വീട്ടിൽ മൊയ്തുവാണ് സഹോദരി സെയ്തുമ്മയുടെ ഓർമ്മയ്ക്കായി സ്ഥലം വിട്ടു നൽകിയത്.
പെരിഞ്ഞനം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. സച്ചിത്തിന്റെ ഭരണ സമിതിയുള്ള സമയത്താണ് വസ്തു കൈമാറിയതെങ്കിലും സെയ്തുമ്മ മരിച്ചത് മൂലമുള്ള സാങ്കേതിക പ്രശ്‌നം കാരണം രേഖകൾ കൈമാറാൻ കഴിഞ്ഞിരുന്നില്ല. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, എൻ.കെ. അബ്ദുൾ നാസർ, പഞ്ചായത്ത് മുൻ അംഗം പി.എ. സുധീർ, ജബ്ബാർ മതിലകത്ത് വീട്ടിൽ, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു എന്നിവർ പങ്കെടുത്തു.