ചാലക്കുടി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ നഗരസഭാ ഭരണ സമിതി തീരുമാനം. നഗരസഭാ ഓഫീസിൽ ചെയർമാൻ വി.ഒ. പൈലപ്പന്റ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിന് തുടർച്ചയായി മൈക്ക് അനൗൺസ്‌മെന്റ് നടത്തും. വിശദമായ ചർച്ചയ്ക്കായി ബുധനാഴ്ച രാവിലെ 11 മണിക്ക് സർവകക്ഷി യോഗം ചേരും. വാർഡ് തല ആർ.ആർ.ടി കമ്മിറ്റികൾ അടിയന്തര യോഗം ചേർന്ന് പ്രാദേശിക പ്രവർത്തനങ്ങൾക്ക് രൂപം നൽകും. സി.എഫ്.എൽ.ടി.സി, ഡി.സി.സി എന്നിവ പ്രവർത്തനം ആരംഭിക്കുന്നതിന്, വിവിധ സ്ഥാപനങ്ങൾ കണ്ടെത്തും. സൗകര്യങ്ങൾ ഒരുക്കും. വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.