തൃശൂർ: നാഷണൽ വിശ്വകർമ്മ ഫെഡറേഷന്റെ കുറ്റൂർ-കൊട്ടേക്കാട് സംയുക്ത ശാഖ രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് പി.യു. ഗോപി മുഖ്യപ്രഭാഷണം നടത്തി. വി.ബി.ചന്ദ്രൻ അദ്ധ്യക്ഷനായി. കൊവിഡ് കാലത്ത് വിശ്വകർമ്മ ഫെഡറേഷന് സർക്കാർതലത്തിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്ന് പി.യു.ഗോപി പ്രഭാഷണത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ കൺവീനർ പി.യു.ഗിരീഷ്, ട്രഷറർ വത്സൻ ആട്ടോർ, ജില്ലാ ഓർഗനൈസർ സെക്രട്ടറി രാജൻ നാരായണത്ര, ആത്മീയാചാര്യൻ രാമചന്ദ്രൻ കാറളം, ജില്ലാ സെക്രട്ടറി നിധിൻ ചന്ദ്രൻ, ശാഖാ സെക്രട്ടറി കെ.വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. വി.ബി.ചന്ദ്രൻ (പ്രസിഡന്റ്), കെ.വി.ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), പ്രദീപ് കുറ്റൂർ (ട്രഷറർ), രാജൻ കുറ്റൂർ, കെ.ബി.ബിന്ദു (വൈസ് പ്രസിഡന്റുമാർ), പി.എസ്.ശ്രീജ, പ്രദീപ് കുറ്റൂർ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.