 
പാലമുറിയിലെ ക്ഷീരകർഷക തളിയൻ റോസിലി വർഗീസിന് നൽകുന്ന കാലിത്തീറ്റയുടെ വിതരണം കേരള ഫീഡ്‌സ് ചെയർമാൻ കെ.ശ്രീകുമാർ നിർവഹിക്കുന്നു.
ചാലക്കുടി: കൊരട്ടി പാലമുറിയിൽ തൊഴുത്ത് കത്തി നശിച്ച് പശുക്കൾക്ക്് പൊള്ളലേറ്റ ക്ഷീരകർഷക തളിയൻ റോസിലി വർഗീസിന് കേരള ഫീഡ്‌സ് സൗജന്യമായി കാലിത്തീറ്റകൾ നൽകി. കേരള ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാർ വിതരണം നിർവഹിച്ചു. മേലൂർ ക്ഷീരോത്പാദക സംഘം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വി.ഡി. തോമസ് അദ്ധ്യക്ഷനായി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ. കെ.ആർ. സുമേഷ്, മേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.