office-ulgadanam

കയ്പമംഗലം: ഭരണ പരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാനും പാർട്ടി സമ്മേളനങ്ങളിലെ കടുത്ത വിഭാഗീയത മൂടിവയ്ക്കാനും സി.പി.എം വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എം.എ. സലാം പറഞ്ഞു. കയ്പമംഗലം പഞ്ചായത്തിലെ ചളിങ്ങാട് ശാഖാ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിഹാബ് തങ്ങൾ റിലീഫ് സെൽ ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. മരണപെട്ട യൂത്ത് ലീഗ് പ്രവർത്തകൻ ബഷീറിനു നിർമിച്ചു നൽകുന്ന വീടിനുള്ള കല്ലിടൽ കർമ്മവും അദ്ദേഹം നിർവഹിച്ചു.

ചളിങ്ങാട് ശാഖാ പ്രസിഡന്റ് പി.എ. ബഷീർ അദ്ധ്യക്ഷനായി. സി.എച്ച്. റഷീദ്, കെ.എസ് ഹംസ, സി.എ. മുഹമ്മദ് റഷീദ്, പി.എം അമീർ, ഇ.പി. കമറുദ്ദീൻ, കെ.എ. ഹാറൂൺ റഷീദ്, പി.കെ. മുഹമ്മദ്, പി.കെ. ഷാഹുൽ ഹമീദ്, എസ്.എ. സിദ്ദിക്ക്, പി.കെ. ഹംസ, പുത്തംകുളം സൈതു ഹാജി, കെ.കെ. സക്കരിയ എന്നിവർ സംസാരിച്ചു.