kutayima

കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായി ഒറ്റയാൻ സമരം ചെയ്തുവരുന്നതിനിടെ റോഡ് അപകടത്തിൽ മരിച്ച അബ്ദുൾ ലത്തീഫ് അയ്യാരിലിന്റെ സമരവഴികൾ നിലയ്ക്കാതിരിക്കുന്നതിന് അബ്ദുൾ ലത്തീഫിന്റെ സമരത്തിൽ ഇടപെട്ട കൊടുങ്ങല്ലൂരിലെ സ്ത്രീ കൂട്ടായ്മയുടെയും സുഹൃത്തുക്കളുടെയും യോഗം തീരുമാനിച്ചു. മാസങ്ങൾ പിന്നിട്ട് ലത്തീഫ് മുന്നോട്ടുകൊണ്ടുപോയ ഒറ്റയാൻസമരത്തിൽ ലത്തീഫ് വെളിച്ചത്തിനായി കൂടെ കൊണ്ടുനടന്ന റാന്തലുകളും മുദ്രവാക്യം രേഖപ്പെടുത്തിയ പ്ലക്കാർഡുകളും ഭാര്യ മർഫി കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ ചെയർപേഴ്‌സൺ നജു ഇസ്മയിലിന് കൈമാറി. തുടർന്ന് കൊടുങ്ങല്ലൂർ ബൈപാസിലെ പട്ടാകുളം സിഗ്‌നലിൽ ലത്തീഫിന്റെ സഹോദരൻ അയ്യാരിൽ അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ റാന്തലേന്തി സമരം നടത്തി.