
കയ്പമംഗലം : കാളമുറിയിൽ എ.ടി.എം കൗണ്ടറിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. നാലടി നീളമുള്ള മൂർഖൻ പാമ്പിനെയാണ് വന്യ ജീവി സംരക്ഷകൻ ഹരി മതിലകം പിടികൂടിയത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. എ.ടി.എമ്മിൽ നിന്നും പണമെടുക്കാനെത്തിയ യുവാവാണ് എ.ടി.എം മെഷീന് പിറകിൽ പാമ്പിനെ കണ്ടത്. യുവാവ് കയ്പമംഗലം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വന്യജീവി സംരക്ഷകൻ ഹരി മതിലകത്തെ വിളിച്ചു വരുത്തി പാമ്പിനെ പിടികൂടി. ചൂട് കാലമായതിനാൽ പാമ്പ് തണുപ്പ് തേടിയെത്തിയതാകാമെന്ന് ഹരി മതിലകം പറഞ്ഞു.