തൃശൂർ: കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാനായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഹരിത.വി. കുമാർ നോഡൽ ഓഫീസർമാരെ നിയമിച്ചു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർമാർ അസി. നോഡൽ ഓഫീസർമാരായിരിക്കും. ജില്ലാതല ഏകോപനത്തിനായി ജില്ലാ വികസന ഓഫീസർ അരുൺ.കെ. വിജയനെ ചുമതലപ്പെടുത്തി. നോഡൽ ഓഫീസർമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് ഉത്തരവിൽ പറയുന്നു. നോഡൽ ഓഫീസർമാർ: ലിസ.ജെ. മങ്ങാട്ട് (ചേലക്കര), കെ.എസ്. കൃപ്കുമാർ (കുന്നംകുളം), എം.എം. ജോവിൻ (ഗുരുവായൂർ), ബി.എൽ. ബിജിത്ത് (മണലൂർ), ഉഷ (വടക്കാഞ്ചേരി), പി.കെ. അയ്യപ്പദാസ് (ഒല്ലൂർ), മേരി ഹണി ജോസഫ് (തൃശൂർ), അയന (നാട്ടിക), മാജ ജോസ് (കയ്പമംഗലം), മദനമോഹൻ (ഇരിങ്ങാലക്കുട), ബൈജു ടി.പി (പുതുക്കാട്), ശബരിദാസൻ (ചാലക്കുടി), അലാവുദ്ദീൻ (കൊടുങ്ങല്ലൂർ).