 
തൃശൂർ: 2021 ഒക്ടോബർ മുതൽ ഡിസംബർ വരെ മുദ്ര പതിപ്പിക്കാൻ സാധിക്കാത്ത തൃശൂർ താലൂക്കിലെ ഓട്ടോറിക്ഷാ മീറ്ററുകൾ പിഴ കൂടാതെ മുദ്ര പതിപ്പിക്കാൻ അവസരം. ഇതിനായി 25ന് മുൻപ് ഒളരിയിലുള്ള ലീഗൽ മെട്രോളജി ഓഫീസിൽ ബുക്ക് ചെയ്യണമെന്ന് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു.